X

ബിനീഷ് കോടിയേരിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തു

 

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 12 മണിക്കൂറാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ബംഗളൂരു ലഹരിക്കടത്ത്, സ്വര്‍ണ കള്ളക്കടത്ത് എന്നീ കേസുകളിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അതേസമയം ബിനീഷിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി പറഞ്ഞു. ഇപ്പോള്‍ ശേഖരിച്ചത് പ്രാഥമിക വിവരങ്ങള്‍ മാത്രമാണെന്നും ഇഡി വ്യക്തമാക്കി.

സ്വപ്ന സുരേഷിന് കമ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാവിലെ ഒമ്പതരയോടെയാണ് ബിനീഷ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്.

എന്‍ഫോഴ്സ്റ്റന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ പത്തു മണിക്ക് ഓഫീസിലെത്തിയതോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്ന് സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇ.ഡിയില്‍ നിന്ന് വിവരങ്ങള്‍ തേടി.

 

web desk 1: