തിരുവനന്തപുരം; നാട്ടിലേക്കു വരാന്‍ പണമില്ലന്നെ് പറഞ്ഞ് അറസ്റ്റിന് മുമ്പ് അനൂപ് ബിനീഷ് കൊടിയേരിയെ വിളിച്ചെന്ന് റിപ്പോര്‍ട്ട്. ഇതോടെ അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു വ്യക്തമായി. അനൂപിന്റെ 78299 44944 എന്ന നമ്പറില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ 456ല്‍ അവസാനിക്കുന്ന മൊബൈല്‍ നമ്പറിലേക്കായിരുന്നു കോളുകള്‍.
ഓഗസ്റ്റ് 1ന് ഇരുവരും തമ്മില്‍ 2 തവണ സംസാരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ കോള്‍ 196 സെക്കന്‍ഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കന്‍ഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്പ് ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് 12.53 മുതല്‍ 1.28 വരെയുള്ള സമയത്തിനിടെ 5 തവണ സംസാരിച്ചു. 8 സെക്കന്‍ഡ് മുതല്‍ 1 മിനിറ്റ് വരെയാണ് സംസാര ദൈര്‍ഘ്യം. 21നാണ് അനൂപ് പിടിയിലാകുന്നത്.
അനൂപ് മുഹമ്മദിന് ബാംഗളൂരുവില്‍ സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയുടെ ബാംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാര്‍ട്ണര്‍ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേര്‍ന്നാണ് 2015ല്‍ സ്ഥാപനം ആരംഭിച്ചത്. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തിയിരുന്നു. പിടിയിലാകുന്നതിനു 2 ദിവസം മുമ്പു നാട്ടിലേക്കു വരാന്‍ പണമില്ലെന്നു പറഞ്ഞു വിളിച്ചെന്നും 15,000 രൂപ നല്‍കിയെന്നും സമ്മതിച്ചു.