ബീമാപള്ളി ദര്‍ഗ്ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു. ഉറൂസ് പ്രമാണിച്ച് ഡിസംബര്‍ 3ന് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കും.