X

ബീമാപള്ളി ഉറൂസ് മഹോത്സവം; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ഇന്ന് അവധി

ബീമാപള്ളി ദര്‍ഗ്ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഈ വര്‍ഷത്തെ ബീമാപള്ളി ഉറൂസ് ഇന്ന് മുതല്‍ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചിരുന്നു. തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി വനിതാ പൊലീസ് ഉള്‍പ്പെടെ കൂടുതല്‍ പൊലീസ് സേനയുണ്ടാകും. പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കും. വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഉത്സവസമയത്ത് പൂര്‍ണ സജ്ജീകരണങ്ങളോടുകൂടിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാരുടെ സേവനവും ഉണ്ടായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ബീമാപള്ളിയില്‍ ക്യാമ്പ് ചെയ്യും. അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവുമുണ്ാകും.

 

webdesk17: