X

ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയായ ബല്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഗുജറാത്ത് സര്‍ക്കാറിനോടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നത്.

നഷ്ട പരിഹാരത്തുക 14 ദിവസത്തിനകം നല്‍കാനും ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ ജോലി നല്‍കാനും താമസ സൗകര്യം ഉറപ്പാക്കാനും കോടതിളടക്കം ഇതില്‍ ഉള്‍പ്പെടും.

മകളെ തറയിലെറിഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബില്‍കിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബില്‍കിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്.

web desk 1: