ദുബൈ: മിഡിലീസ്റ്റില്‍ വാട്‌സ്ആപ്പിനെ വെല്ലാന്‍ പുതിയ ആപ്ലിക്കേഷന്‍ വരുന്നു. ദുബൈയിലെ ധനിക ബിസിനസുകാരിലൊരാളായ മുഹമ്മദ് അല്‍അബ്ബാറാണ് വാട്‌സ്ആപ്പിന് വെല്ലുവിളിയുയര്‍ത്തുന്ന ആപ്ലിക്കേഷന് പദ്ധതിയുമായി രംഗത്തുള്ളത്.
ദുബൈയിലെ ഏറ്റവും വലിയ പ്രോപര്‍ട്ടി ഡെവലപേര്‍സായ എമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാനാണ് അല്‍അബ്ബാര്‍. ടെക്‌നോളജി രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ രംഗത്തിറക്കാന്‍ അല്‍അബ്ബാര്‍ ശ്രമിക്കുന്നത്.
വാട്‌സ്ആപ്പിനെ വെല്ലുന്ന ആപ്ലിക്കേഷനായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം ഇത് മിഡിലീസ്റ്റിന് വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കി. എന്നാല്‍ ആപ്ലിക്കേഷന്‍ ഭാഷ അറബിയായിരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
ലോകത്ത് ഏറ്റവും കൂടുതല്‍ ആളോഹരി മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളാണ് സഊദി, യുഎഇ. കുവൈത്ത് രാജ്യങ്ങള്‍. ഒരാള്‍ക്ക് രണ്ട് ഫോണ്‍ എന്ന നിലക്കാണ് ഈ രാജ്യങ്ങളിലെ ഫോണ്‍ ഉപയോഗം. യൂട്യൂബ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും അറബ് രാഷ്ട്രങ്ങളിലാണ്.