അബുദാബി: യുഎഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്തൂം പ്രഖ്യാപിച്ച ഒരു ബില്യന്‍ ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ പത്ത് ദശലക്ഷം ദിര്‍ഹം (ഏകദേശം 22.5കോടിരൂപ) നല്‍കി.
ഇന്ത്യന്‍ സമൂഹത്തിന് അഭിമാനത്തിന്റെ മറ്റൊരു മാറ്റൊലി സൃഷ്ടിച്ചുകൊണ്ടാണ് ദുബൈ ഭരണാധികാരിയുടെ ആഹ്വാനമനുസരിച്ചു യൂസുഫലി ഇത്രയും വലിയ തുക കൈമാറിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശന്നു കഴിയുന്നവരുടെ ആശ്വാസം പകരാന്‍ ശൈഖ് മുഹമ്മദ് സ്വരൂപിക്കുന്ന വണ്‍ ബില്യന്‍ ഫുഡ് പദ്ധതിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നതില്‍ സംശയമില്ല.