X

‘വരാനിരിക്കുന്നത് കോവിഡിനെക്കാളും വലിയ ദുരന്തം’;മുന്നറിയിപ്പുമായി ബില്‍ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: 2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കോവിഡ്19 പോലെ മാരകമാകുമെന്നും 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് വരാനിരിക്കുന്ന മറ്റൊരു ദുരന്തത്തെ കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നുത്്. കാലാവസ്ഥാ വ്യതിയാനത്തോടുള്ള തന്റെ ആശങ്കയാണ് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ശ്രദ്ധിച്ചില്ലെന്നും ഗേറ്റ്‌സ് പറഞ്ഞു. കൊറോണ നിങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് അവസാനിപ്പിക്കാന്‍ കഴിയും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകര്‍ച്ചവ്യാധി സമയത്ത് കണ്ടതിനേക്കാള്‍ വലുതായിരിക്കും എല്ലാ വര്‍ഷവും സംഭവിക്കുന്ന നാശനഷ്ടമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗേറ്റ്‌സ് തന്റെ ബ്ലോഗ് പോസ്റ്റില്‍ ഈ കാര്യം നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, കാര്‍ബണ്‍ഡൈ ഒക്‌സൈഡിന്റെ വികിരണ തോത് ഉയര്‍ന്നതാണെങ്കില്‍ കാലാവസ്ഥാ വ്യതിയാനം അധിക മരണങ്ങള്‍ക്ക് കാരണമാകും. കുറഞ്ഞ മലിനീകരണ സാഹചര്യത്തില്‍ മരണനിരക്ക് ഒരു ലക്ഷത്തിന് 10 ആയി കുറയുമെന്നും പറയുന്നു.

ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ കൊറോണാവൈറസ് പോലെയുള്ള ഒരു മഹാമാരി വന്നു പെടാമെന്നും അതിന് ലോകത്തിന്റെ കൈയ്യില്‍ ഉത്തരങ്ങളില്ലെന്നും 2015ല്‍ മുന്നറിയിപ്പു നല്‍കിയ ആളായിരുന്നു ഗെയ്റ്റസ്. എന്നാല്‍, ഇപ്പോള്‍ കൊറൊണാവൈറസിനെ മെരുക്കുന്ന കാര്യത്തല്‍ ശ്രദ്ധിക്കാന്‍ മാത്രമെ സമയമുള്ളുവന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈ പ്രശ്‌നം ഒതുങ്ങിയാല്‍ അതിവേഗം കാലാവസ്ഥാ വ്യതിയാനം വിതയ്ക്കാവുന്ന വിനാശത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Test User: