വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ പ്രസിഡന്റ് ജോ ബൈഡന് നാമനിര്‍ദേശം ചെയ്തു. മുന്‍ മേധാവി ജിം ബ്രിഡന്സ്റ്റൈനിന്റെ പിന്‍ഗാമിയായാണ് ബില്‍ നെല്‍സണ്‍ ചുമതലയേല്‍ക്കുക.
ചാന്ദ്രപര്യവേഷണം പുനരാരംഭിക്കാന്‍ നാസ തീരുമാനിച്ച സാഹചര്യത്തില്‍ ബില്‍ നെല്‍സന്റെ ഭരണപരിചയം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. യു.എസ്. കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും ബഹിരാകാശ സമിതി അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. 78കാരനായ ബില്‍ നെല്‍സണ്‍ ഫ്ലോറിഡയില്‍ നിന്നും മൂന്നു തവണ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1986ല്‍ കൊളംബിയയില്‍ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോണ്‍ഗ്രസ് പ്രതിനിധിയാണ് നെല്‍സണ്‍.