X

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസ്: പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ഇളവ് നല്‍കി വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലുള്ളത്.

മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍ ഉള്‍പ്പെടെയുള്ളവരാണ് ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എന്‍.വി രമണ അംഗീകരിച്ചു. ഹര്‍ജി നാളെ പരിഗണനക്ക് വന്നേക്കും. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അപര്‍ണ ഭട്ടുമാണ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

Chandrika Web: