ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഏപ്രില്‍ 18ന് ലഭിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഞെട്ടിപ്പിക്കുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജി നിലനില്‍ക്കുന്നില്ല എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം.