തായ്‌പേയ്: ബിക്കിനി സെല്‍ഫികളിലൂടെ പ്രശസ്തിയിലെത്തിയ ജിഗി വുവിനെ സാഹസിക യാത്രക്കിടെ മലമുകളില്‍ വച്ചു തന്നെ മരണം വരിച്ചു. ‘ബിക്കിനി ക്ലൈമ്പര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന തായ്വാന്‍ സ്വദേശി ജിഗി വു എന്ന യുവതിയാണ് പര്‍വതാരോഹണത്തിനിടയില്‍ കാല്‍വഴുതി വീണ് മരിച്ചത്. സാഹസിക ഏറെ ഇടപ്പെടുന്ന ജിഗി വു തായ്വാനിലെ ഉയരം കൂടിയ കൊടുമുടിയായ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ കൊടുമുടിയില്‍ തനിച്ച കയറാനുള്ള പ്രയത്‌നത്തിനിടെയാണ് അപകടം നടന്നത്്.
മലകയറ്റത്തിനിടെ കാലുതെന്നി 65 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയില്‍ മലയിടുക്കില്‍ ഏറെ നേരം തങ്ങിനിനെങ്കിലും അതിശത്യത്തില്‍ ശരീര ഊഷ്മാവ് കുറഞ്ഞതാണ് മരണ കാരണം. അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിരുന്നില്ല. അപകടം നടന്ന് 28 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിഗിയുടെ അടുത്തെത്താന്‍ സാധിച്ചത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ സ്ഥലത്തെ അന്തരീക്ഷ ഊഷ്മാവ് പൂജ്യത്തിലും താഴെയായിരുന്നു.
മലയിടുക്കില്‍ വീണ് തനിക്ക് ചലിക്കാന്‍ സാധിക്കുന്നില്ലെന്ന് ജിഗി സുഹൃത്തുക്കള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ സന്ദേശം അയച്ചിരുന്നു. വീഴ്ചയില്‍ ജിഗിയുടെ അരയ്ക്കു താഴെ ചലിക്കാതെയായതായും റിപ്പോര്‍ട്ടുണ്ട്.
മൂന്നു തവണ സൈന്യം ഹെലികോപ്ടറില്‍ പ്രദേശത്ത് എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ തടസമായതോടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടറുകള്‍ക്ക് അപകടസ്ഥലം കണ്ടെത്താന്‍ സാധിച്ചില്ല.
അതിസാഹസികമായ ഏകാന്ത യാത്രക്ക് ഒടുവില്‍ പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി എടുക്കുന്ന ബിക്കിനി സെല്‍ഫികളാണ് ജിഗിയെ താരമാക്കിയത്.