X
    Categories: Video Stories

പൊലീസ് അനാസ്ഥ; രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ബൈക്ക് യാത്രികന് ദാരുണ മരണം

ന്യൂഡല്‍ഹി: റോഡിലെ ബാരിക്കേഡുകള്‍ക്കിടയില്‍ പൊലീസ് കെട്ടിയ വയറില്‍ കഴുത്ത് കുടുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പടിഞ്ഞാറേ ഡല്‍ഹിയില്‍ രാത്രി ഒരു മണിയോടെയാണ് സംഭവം. ടാക്‌സി ഡ്രൈവറായ അഭിഷേക് എന്നയാളാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒരു ഇന്‍സ്‌പെക്ടറെയും നാല് കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്തു.

ജോലി കഴിഞ്ഞ് നേതാജി സുഭാഷ് പ്ലേസിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഭിഷേദ് ദുരന്തത്തിനിരയായത്. രണ്ട് ബാരിക്കേഡുകള്‍ക്കിടയില്‍ അകലം കണ്ട ഇയാള്‍ അതുവഴി ബൈക്കെടുക്കാന്‍ ശ്രമിക്കവെ വയറില്‍ കഴുത്ത് കുടുങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ അനാസ്ഥയാണ് മരണ കാരണം എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: