X

വാഹനമോഷണ പരമ്പര; ഏഴു വിദ്യാർത്ഥികൾ പിടിയിൽ

കോ​ഴി​ക്കോ​ട്: വാ​ഹ​ന​ മോ​ഷ​ണ പ​ര​മ്പ​ര​യി​ലു​ൾ​പ്പെ​ട്ട ഏ​ഴ് വി​ദ്യാ​ർ​ത്ഥിക​ളെ സി​റ്റി സ്പെ​ഷ​ൽ ആക്ഷ​ൻ ഗ്രൂ​പ്പ് പി​ടി​കൂ​ടി. ന​ഗ​ര​ പ​രി​ധിയി​ൽ ഇ​രു​ച​ക്ര​ വാ​ഹ​ന മോ​ഷ​ണം വ​ർ​ദ്ധിച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. കു​ട്ടി​ക​ളെ ചോ​ദ്യം​ ചെയ്ത​തി​ന് പി​ന്നാ​ലെ ക​വ​ർ​ന്ന നാല് സ്പ്ലെ​ൻ​ഡ​റു​ക​ള​ട​ക്കം അഞ്ച് ബൈ​ക്കു​ക​ൾ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ബേ​പ്പൂ​ർ, നടക്കാവ്, വെ​ള്ള​യി​ൽ, പന്തീരാങ്കാ​വ്, ടൗ​ൺ എ​ന്നീ സ്റ്റേഷ​ൻ പ​രി​ധി​യി​ൽ​ നി​ന്ന് കവർന്ന ബൈ​ക്കു​ക​ളാ​ണി​ത്.

​വാ​ഹ​ന​ മോ​ഷ​ണ​മു​ണ്ടാ​യ സ്ഥലങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃശ്യങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​ നിന്നാ​ണ് പൊ​ലീ​സ് ആ​ളു​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ക​വ​ർ​ച്ച നടത്തിയ​ത് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യ പൊലീ​സ് ഇ​വ​രു​ടെ രക്ഷിതാക്കളെ വി​ളി​ച്ചു​ വ​രു​ത്തി വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു. ബൈ​ക്ക് ഓ​ടി​ക്കാ​നു​ള്ള അ​തി​യാ​യ ആഗ്രഹം​ കൊ​ണ്ടും ല​ഹ​രി ഉപയോ​ഗി​ക്കാ​നു​ള്ള പണത്തിനും ആ​ർ​ഭാ​ട ജീവിതത്തി​നു​മാ​ണ് മോ​ഷ​ണം നട​ത്തു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മോഷ്ടി​ച്ച ശേ​ഷം ഉ​ട​മ​സ്ഥ​രും പൊ​ലീ​സും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങ​ൾ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തു​ക​യും വ്യാ​ജന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ചി​ല​ത് പൊ​ളി​ക്കു​ക​യും കു​റ​ച്ചു​കാ​ലം ഓ​ടി​ച്ച​ശേ​ഷം കു​റ​ഞ്ഞ വി​ല​യ്ക്ക് മ​റി​ച്ചു​ വി​ൽ​ക്കു​ക​യും ചെയ്തിട്ടുണ്ട്. ഒ​രു വാ​ഹ​നം പൊളി​ച്ച​ത് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​യാ​ളു​ടെ വീ​ട്ടി​ൽ വെച്ചാണെന്നും സം​ഘം ​വ്യക്തമാക്കി. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​വി​ട്ടി​റ​ങ്ങി മോ​ഷ്ടി​ച്ച വാഹനങ്ങ​ളി​ൽ റൈ​ഡ് ന​ട​ത്തി മറ്റു വാ​ഹ​ന​ങ്ങ​ൾ മോഷ്ടിക്കുകയും പൊ​ലീ​സി​ന്റെ ക​ണ്ണി​ൽ​പെ​ടാ​തി​രി​ക്കാ​ൻ മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​ പോവുകയുമാ​ണ് ഇ​വ​രു​ടെ പതിവെ​ന്ന് സി​റ്റി പൊ​ലീ​സ് മേധാവി രാ​ജ്പാ​ൽ മീ​ണ പറഞ്ഞു.

ബേ​പ്പൂ​ർ പു​തി​യ​ല​ത്ത് ക്ഷേ​ത്ര​ സ​മീ​പ​വും ബീ​ച്ചി​ൽ സീ​ക്യൂ​ൻ ഹോ​ട്ട​ലി​നു​സ​മീ​പ​വും ബീ​ച്ച് ഓപൺ സ്റ്റേ​ജി​ന് സ​മീ​പ​വും വെസ്റ്റ്ഹി​ൽ ക​ന​കാ​ല​യ ബാ​ങ്കി​ന് സ​മീ​പ​വും പാ​ലാ​ഴി ഹൈ​ലൈ​റ്റ് മാ​ളി​ന് സ​മീ​പ​വും നി​ർ​ത്തി​യി​ട്ട ബൈ​ക്കു​ക​ളാ​ണ് സം​ഘം കവർന്ന​ത്. ഇ​ത്ത​രം കു​ട്ടി​ക​ളെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തി ആവ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി സ്വീകരി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

webdesk14: