ഒരു ബൈക്കില്‍ ആറ് പേര്‍, നടുറോഡില്‍ പ്രകടനം ; പോലിസ് കേസെടുത്തു

ലക്‌നൗ: ഒരു ബൈക്കില്‍ ആറ് പേരെ ഇരുത്തി നടുറോഡില്‍ പ്രകടനം. യുവാക്കളെ കൈയ്യോടെ പിടിച്ച്‌ പൊലീസ്. യുപിയിലെ ബെറെയ്‌ലിയിലാണ് സംഭവം. മൂന്ന് ബൈക്കുകളിലായി 14 പേരാണ് നടുറോഡില്‍ ബൈക്ക് പ്രകടനം നടത്തിയത്. ഒന്നില്‍ ആറ് പേരും മറ്റ് രണ്ട് ബൈക്കുകളില്‍ നാല് പേര് വീതവുമാണ് ഉണ്ടായിരുന്നത്. യുവാക്കള്‍ ബൈക്കില്‍ പ്രകടനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസും ഇവര്‍ക്ക് പിന്നാലെ കൂടി.ബൈക്കുകളും യുവാക്കളേയും പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

webdesk14:
whatsapp
line