വാഹനാപകടത്തിൽ നവവരന് ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് ഇന്നലെ രാത്രിയോടെ നടന്ന അപകടത്തിൽ മരിച്ചത്. എം.സി റോഡിലുണ്ടായ വാഹനാപകടമാണ് ജിജോയുടെ ജീവനെടുത്തത്.
എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് ബുധനാഴ്ച രാത്രി രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ജിജോ ജിൻസന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.