വടകര:ദേശീയപാതയില്‍ അഴിയൂര്‍ ചുങ്കത്ത് ഗ്യാസ് ടാങ്കറിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍
മരിച്ചു.അഴിയൂര്‍ പൂഴിത്തല ചിള്ളിപ്പറമ്പത്ത് സാവാന്‍ മകന്‍ ജാഫര്‍ (46)ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയാണ് അപകടം.ഇവര്‍ സഞ്ചരിച്ച ബൈക്ക് ഗ്യാസ് ടാങ്കര്‍ ലോറിയ്ക്ക് പിന്നില്‍ ഇടിച്ചാണ് അപകടം. ബൈക്കിന്റെ പിന്‍ സീറ്റ് യാത്രക്കാരനായിരുന്നു ജാഫര്‍. ബൈക്ക് ഓടിച്ച പൂഴിത്തല സ്വദേശി ഷെഫീറിനെ ഗുരുതരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാഫറിനെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ആയിഷയാണ് മരിച്ച ജാഫറിന്റെ മാതാവ്.ഭാര്യ:ഷഹബ,മക്കള്‍:
ഫഹജാസ്,മജ്സിയ,സഹോദരങ്ങള്‍:മുനീബ്,സിദ്ദിഖ്,സുനീറ,മുനീറ.
- 8 years ago
chandrika
Categories:
Views
ഗ്യാസ് ടാങ്കറിന് പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Tags: accident