X
    Categories: CultureNewsViews

കോഴിക്കോട് ലോറിക്കടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു

കോഴിക്കോട്: ലോറിക്കടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം ഇന്നലെ രാത്രി 10.55 ഓടെയായിരുന്നു സംഭവം. ദമ്പതികള്‍ സഞ്ചരിച്ച കെ.എല്‍ 11 ബി.എം 3799 ആക്‌സസ് സ്‌കൂട്ടറാണ് അപകടത്തില്‍പെട്ടത്. കോഴിക്കോട് ടൗണില്‍ നിന്നും ബേപ്പൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. എതിരെ വന്ന വാഹനത്തെ മറികടക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ തെന്നുകയും ഇരുവരും അതേ ദിശയില്‍ നിന്നും വന്ന മറ്റൊരു ലോറിക്കടിയില്‍പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് വാഹനത്തില്‍ ആദ്യം അപകടത്തില്‍പെട്ടവരെ കയറ്റാന്‍ സമ്മതിക്കാതിരുന്നത് സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി. പിന്നീട് പൊലിസിന്റെ ആംബുലന്‍സ് എത്തിച്ച് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സമസ്തയുടേയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന ലത്തീഫ് എം.എസ്.എഫ് തൃശൂര്‍ ജില്ലാ ട്രഷറര്‍, എസ്.കെ.എസ്.എസ്.എഫ് ട്രെന്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ പദവി വഹിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: