X

സൽമാൻ: എം.എസ്്.എഫിനെ ഹൃദയത്തോട് ചേർത്ത ജീവിതം

കർണാടകയിലെ ഗുണ്ടിൽ പേട്ടിനടുത്ത നഞ്ചൻഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട സൽമാൻ എം..എസ്.എഫിനെ ഹൃദയത്തോട് ചേർത്ത വിദ്യാർത്ഥിയായിരുന്നു. എം.എസ്.എഫ് ജില്ലാ കൗൺസിൽ അംഗവും കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിലെ എം.എസ്. എഫ് യൂനിറ്റ് ഭാരവാഹിയുമായിരുന്ന സൽമാൻ. കൽപ്പറ്റയിൽ നടക്കുന്ന എം.എസ്. എഫിന്റെ മുഴുവൻ സമരങ്ങളിലും പരിപാടികളിലും ആദ്യ പേരുകളിലൊന്നായിരുന്നു സൽമാന്റേത്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കാലത്ത്, പ്രചരണ ചുമതലയുണ്ടായിരുന്ന കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് നാച്ചിയക്കൊപ്പം വയനാട് പാർലമെന്റ് മണ്ഡലത്തിലുടനീളം സൽമാനുമുണ്ടായിരുന്നു.

ബിദുരദപഠനത്തിന് ശേഷം ജോലിക്കായി ബംഗലൂരുവിൽ പോയ സൽമാനും സുഹൃത്ത് സഹലും നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സൽമാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹൽ പരിക്കുകളോടെ ആസ്പത്രിയിൽ ചികിത്സയിലാണ്.

സമൽമാന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. അപകടവിവരമറിഞ്ഞതോടെ സൽമാന്റെ വീട്ടിലെത്തിയ എം.എസ്. എഫിന്റെ ഭാരവാഹികൾ കുടുംബത്തിന്റെ തീരാനോവിനൊപ്പം തന്നെയുണ്ട്.

വൈത്തിരി ചുണ്ടേലിലെ കുളങ്ങരക്കാട്ടിൽ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകനാണ് ഈ 22 കാരൻ. ഫർസാനയും ഫർഹാനയുമാണ് സഹോദരങ്ങൾ.

വിവരമറിഞ്ഞയുടൻ മൈസൂർ കെ.എംസിസി പ്രവർത്തകർ സംഭവസ്ഥലത്തെത്തുകയും നഞ്ചൻകോട്ടെ ആസ്പത്രിയിൽ ആവശ്യമായ കാര്യങ്ങൾക്കൊക്കെ നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മയ്യിത്ത് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മൈസൂർ കെ.എംസിസി പ്രവർത്തകർ.

adil: