കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി അശോക നിവാസില്‍ ഭരത്(24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ എം.സി റോഡില്‍ കോട്ടയം ഏറ്റുമാനൂര്‍ അടിച്ചിറയിലാണ് അപകടം നടന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.