X
    Categories: keralaNews

സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന് മൂന്ന് വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സോളാര്‍ ഉപകരണങ്ങളുടെ വിതരണാവകാശം നേടിക്കൊടുക്കാം എന്ന് പറഞ്ഞു 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കോടതിയില്‍ ബിജു കുറ്റം സമ്മതിച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നതിനാല്‍ ശിക്ഷാ കാലയളവ് കുറക്കണമെന്ന ബിജുവിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ പക്കല്‍ നിന്ന് തവണകളായി 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

കേസിലെ മറ്റു പ്രതികളാണ് ശാലു മേനോന്‍, ശാലുവിന്റെ അമ്മ കലാദേവി എന്നിവര്‍ക്കെതിരെ അടുത്തമാസം രണ്ട് മുതല്‍ വിചാരണ ആരംഭിക്കും. ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി പണം തട്ടിയെടുത്തതിന് തമ്പാനൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: