X

തുറന്നപോര്; ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജുനാരായണ സ്വാമി

തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മില്‍ തുറന്നപോര്. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജുനാരായണ സ്വാമി ആരോപിച്ചു. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് പുറത്തുവിടാന്‍ താന്‍ തയ്യാറാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

രാജു നാരായണ സ്വാമിക്ക് തന്നില്‍ അവിശ്വാസമുണ്ട്. വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. എന്നാല്‍ ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജുനാരായണ സ്വാമിയും പറഞ്ഞു. ബിജു പ്രഭാകറിന് ഐ.എ.എസ് നല്‍കിയവര്‍ കുടുങ്ങുമെന്നും ഐ.എ.എസ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെത്തിയ ഇസ്രയേല്‍ സംഘത്തിന് ഒരു ലക്ഷം രൂപ നല്‍കാന്‍ ബിജു പ്രഭാകര്‍ നിര്‍ദ്ദേശിച്ചുവെന്നും ആരോപണമുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ഇസ്രായേലില്‍ നിന്നുള്ള ഒരാളെ പങ്കെടുപ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം ചിലവായെന്ന് രാജുനാരായണ സ്വാമി ആരോപിക്കുന്നു. കൂടാതെ വ്യവസായ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ഹോര്‍ട്ടി കോര്‍പ്പില്‍ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമിച്ചുവെന്നും രാജു നാരായണ സ്വാമി ആരോപിക്കുന്നുണ്ട്.

തന്നെ മനഃപൂര്‍വ്വം വിജിലന്‍സ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബിജു പ്രഭാകര്‍ പറയുന്നത്. ഇനി രാജുനാരായണ സ്വാമിക്ക് കീഴില്‍ കൃഷി വകുപ്പില്‍ തുടരാന്‍ താത്പര്യമില്ലെന്നും കാണിച്ച് അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിശക്തമായ ആരോപണങ്ങളുമായി രാജു നാരായണ സ്വാമി രംഗത്തെത്തുന്നത്. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്നും ചട്ടം ലംഘിച്ച് ബിജു പ്രഭാകര്‍ നിയമനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

chandrika: