X

ഇസ്രയേല്‍ കൃഷിരീതി പഠിക്കാന്‍ പോയ സംഘത്തില്‍നിന്ന് മുങ്ങിയ ബിജു കുര്യന്‍ തിരിച്ചെത്തി

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തിനൊപ്പം പോയി മുങ്ങിയ മലയാളി കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ തിരിച്ചെത്തി.ഇന്ന് പുലര്‍ച്ചയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറയുന്നു.

എന്നാല്‍ മുങ്ങി എന്ന് പ്രചാരണം വന്നപ്പോള്‍ സങ്കടം വന്നുവെന്നും ചോദിച്ചാല്‍ അനുവാദം കിട്ടില്ലെന്ന് കരുതിയാണ് ചോദിക്കാതെ ഇരുന്നതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന്‍ പറഞ്ഞു.

അതേസമയം ബിജു തിരിച്ചുവന്നാലും പ്രതികാര നടപടിയെന്ന നിലയിലൊന്നും കൈകാര്യം ചെയ്യില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

webdesk11: