ഇന്ത്യ ഇതിനോടകം ഒരു ഹിന്ദു രാഷ്ട്രമായെന്നും ഉടൻ പ്രഖ്യാപനം ഉണ്ടാവുമെന്നും ബീഹാറിലെ സ്വയം പ്രഖ്യാപിത ആൾദൈവം ധീരേന്ദ്ര ശാസ്ത്രി.വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ പ്രസ്താവനക്കെതിരെ രംഗത്തുവന്നപ്പോൾ ബി.ജെ.പി നേതാക്കൾ ഇതിനെ സ്വാഗതം ചെയ്തു. ഇയാളെ ആരതി ഉഴിഞ്ഞു സ്വീകരിക്കുകയും ചെയ്തു.
‘ഞാൻ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നു, പക്ഷേ അതെങ്ങനെ സാധ്യമാകുമെന്ന് ഒരു സന്യാസി എന്നോട് ചോദിച്ചു.ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമായെന്നും അതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഞാൻ അദ്ദേഹത്തിന് മറുപടി നൽകി’ ഇതായിരുന്നു ധീരേന്ദ്ര ശാസ്ത്രി പറഞ്ഞത്.
സംസ്ഥാനത്ത് നടത്തുന്ന പ്രഭാഷണ പാരമ്പരയിലാണ് ഇയാൾ ഈ വിവാദപ്രസ്താവന നടത്തിയത്.
ഈ ആൾദൈവം ബീഹാർ സന്ദര്ശിക്കുന്നതിൽ ആശങ്കയുണ്ടെന്നും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഇയാൾ എത്തിയിരിക്കുന്നതെന്നും ആർജെഡി നേതാവ് മൃത്യുഞ്ജയ തിവാരി പറഞ്ഞു.