X

ജോലി സ്ഥലത്ത് ടീ ഷര്‍ട്ടും ജീന്‍സും വേണ്ടെന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ്

ജോലി സ്ഥലത്ത് ജീൻസും ടീ ഷർട്ടും ധരിക്കാൻ പാടില്ലെന്ന ഉത്തരവിറക്കി ബിഹാർ വിദ്യാഭ്യാസ വകുപ്പ്. ഫോർമൽ വേഷങ്ങൾ മാത്രമേ ധരിക്കാവൂ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. ഔദ്യോഗിക സ്വഭാവത്തിന് അനുയോജ്യമല്ലാത്ത വസ്ത്രങ്ങളുമായി ജീവനക്കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി എന്നാണ് വകുപ്പിന്റെ വിശദീകരണം.സ്കൂള്‍ അധ്യാപകര്‍ക്ക് ഡ്രെസ് കോഡ് നടപ്പിലാക്കിയ അസം സര്‍ക്കാരിന്‍റെ ഉത്തരവിറങ്ങി ഒരു മാസത്തിന് പിന്നാലെയാണ് ബിഹാറിലും സമാന നടപടി വരുന്നത്. മെയ് മാസത്തിലാണ് ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് അസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത്.ഉത്തര്‍ പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലും സര്‍‌ക്കാരുകൾ സമാന നടപടി സ്വീകരിച്ചിരുന്നു

webdesk15: