ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. ബിജെപിയുടെ പ്രാദേശിക നേതാവാണ് വെടിയേറ്റ് മരിച്ചത്. വീടിന് സമീപം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മോട്ടര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ വെടിവെച്ചത്.
വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.