2019 ലോകസഭാ ഇലക്ഷനില്‍ ബി.ജെ.പിയെ നേരിടാന്‍ ഇതര പാര്‍ട്ടികളെ അണിനിരത്തി ബീഹാര്‍ മോഡല്‍ ‘മഹാസഖ്യം’ ദേശീയതലത്തില്‍ രൂപീകരിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത് മാത്രമേ വഴിയുള്ളുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു. ‘മഹാഗഥ്ബന്ധന്‍’ (മഹാസഖ്യം) എന്നാണ് മുഖ്യമന്ത്രി സാങ്കല്‍പിക സഖ്യത്തെ ഉദ്ദേശിച്ച് കൊണ്ട് പറഞ്ഞത്.
ജെ.ഡി.യുവും ആര്‍.ജെ.ഡിവും കോണ്‍ഗ്രസുമടങ്ങിയ വിശാലസഖ്യമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ 2015ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടുകെട്ടിച്ചത്. ഇനി നമ്മുടെ മുമ്പിലുള്ള ഏക മാര്‍ഗം ദേശീയതലത്തില്‍ ബി.ജെ.പിയേതര പാര്‍ട്ടികളുടെ മഹാസഖ്യം (മഹാഗഥ്ബന്ധന്‍) രൂപീകരിക്കലാണ്- നിതീഷ് കുമാര്‍ വ്യക്തമാക്കി.