ബീഹാറിലെ നളന്ദ ജില്ലയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘപരിവാര്‍ ആക്രമികള്‍ ആക്രമണം നടത്തിയ മദ്രസക്ക് 30 കോടി രൂപ നല്‍കി ബിഹാര്‍ സര്‍ക്കാര്‍. ബീഹാര്‍ ഷെരീഫിലെ മുരാര്‍പൂര്‍ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനര്‍നിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് ഹിന്ദുത്വ തീവ്രവാദികള്‍ മദ്രസയും ലൈബ്രറിയും അടിച്ചു തകര്‍ക്കുകയും തീയിടുകയും ചെയ്തത്.
ജയ് ശ്രീരാം വിളിച്ചത്തിയ സംഘം മദ്രസക്കും പള്ളിക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 4500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വര്‍ഷം പഴക്കമുള്ള ലൈബ്രറി അക്രമത്തില്‍ കത്തി നശിച്ചതായും പള്ളിയുടെ മിനാരം ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത തായും പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ പറയുന്നു.
വാളുകളും വടികളുമായി ജയ് ശ്രീരാം വിളിച്ചു കൊണ്ടാണ് ഇവര്‍ പള്ളിക്ക് നേരെ പാഞ്ഞെടുത്തത്.
ഇതേസമയം ആക്രമണം ആസൂത്രിതമാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നതായി പൊലീസ് പറയുന്നു.