X

സെക്രട്ടേറിയറ്റില്‍ ജീന്‍സിനും ടീഷര്‍ട്ടിനും വിലക്ക്; ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍

പാറ്റ്‌ന: സെക്രട്ടേറിയറ്റില്‍ ജീന്‍സും ടീഷര്‍ട്ടും വിലക്കി ബീഹാര്‍ സര്‍ക്കാര്‍. ജീവനക്കാര്‍ ആരും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജോലിക്ക് വരരുതെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചു. ലളിതവും അന്തസുള്ളതുമായ വസ്ത്രം മതിയെന്നും ജോലിയുടെ സ്വഭാവവും കാലാവസ്ഥയും അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കാമെന്നും ബിഹാര്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

എല്ലാവരും ഇളം നിറങ്ങളുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് പ്രധാന നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും പുതുക്കിയ വസ്ത്രധാരണരീതി പിന്തുടരണമെന്നും ഉത്തരവില്‍ പറയുന്നു. ഓഫീസ് സംസ്‌കാരത്തിന് ചേരാത്ത രീതിയിലുള്ള വസ്ത്രധാരണം പല ജീവനക്കാരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് ഓഫീസുകളുടെ മാന്യതക്ക് ചേരാത്തതാണെന്ന് ബോധ്യമായതിനാലാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും അപ്പര്‍ സെക്രട്ടറി മഹാദേവ് പ്രസാദ് വ്യക്തമാക്കി.

chandrika: