X
    Categories: indiaNews

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം; സ്റ്റേജ് തകര്‍ന്നുവീണ് പപ്പു യാദവിന്റെ കൈ ഒടിഞ്ഞു

പട്‌ന: ബിഹാറിലെ മിനാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ സ്‌റ്റേജ് തകര്‍ന്നുവീണ് ജന്‍ അധികാര്‍ പാര്‍ട്ടി (ജെഎപി) നേതാവ് പപ്പു യാദവിന്റെ കൈ ഒടിഞ്ഞു. പ്രൊഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലുള്ള മൂന്നാം മൂന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് പപ്പു യാദവ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യാദവ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ വേദി തകര്‍ന്നു വീഴുന്നതും പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം.

ഭരണപരമായ വീഴ്ചകള്‍ മൂലമാണ് വേദി തകര്‍ന്നുവീണത്. എന്നിരുന്നാലും ഏത് സാഹചര്യത്തിലും ബിഹാറില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിനായി ജീവിതം സമര്‍പ്പിക്കും. പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജെഎപിയെക്കൂടാതെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, ബഹുജന്‍ മുക്തി പാര്‍ട്ടി (ബിഎംപി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയാണ് മുന്നണിയിലുള്ളത്. മധേപുര മണ്ഡലത്തില്‍നിന്നാണ് പപ്പു യാദവ് ജനവിധി തേടുന്നത്.

Test User: