X
    Categories: indiaNews

ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം നാളെ; വിജയമുറപ്പിച്ച് മഹാസഖ്യം

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 56.19 ശതമാനം പോളിംഗാണ് മൂന്ന് ഘട്ടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയര്‍ന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് അനുകൂലമെന്നാണ് കോണ്‍ഗ്രസും ബിജെപിയും അവകാശപ്പെടുന്നത്.

അതേസമയം മഹാസഖ്യം വന്‍ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത്. നിതീഷ് കുമാറിന്റെ ഭരണപരാജയവും മുന്നണിക്കുള്ളിലെ തര്‍ക്കങ്ങളും എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മറുഭാഗത്ത് തേജസ്വി യാദവിന്റെ യുവത്വവും ആസൂത്രിതമായ പ്രവര്‍ത്തനങ്ങളും മഹാസഖ്യത്തിന് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രതിപക്ഷത്തിന് ദേശീയ തലത്തില്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുക. കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ സഖ്യമാണ് ബിജെപിയെ നേരിടുന്നത്. മഹാസഖ്യത്തിന്റെ രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് മതേതര വിശ്വാസികള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: