X

ബിഹാര്‍ തെരഞ്ഞെടുപ്പ്; എന്‍ഡിഎ തകര്‍ച്ചയിലേക്ക്, നീതിഷ് കുമാറിനെ വീഴ്ത്താന്‍ ബിജെപി- എല്‍ജെപി രഹസ്യ നീക്കം

ഡല്‍ഹി: നിതീഷ് കുമാറിനെതിരെ ബിജെപിയും എല്‍ജെപിയും രഹസ്യനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. സീറ്റ് തര്‍ക്കമുയര്‍ത്തിയായിരുന്നു രാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്‍ഡിഎ വിട്ടത്. അതേസമയം ജെഡിയുവിനെതിരെ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും അവര്‍ തീരുമാനിച്ചിരുന്നു.

എന്‍ഡിഎ വിട്ടെങ്കിലും ബിജെപിയെ പിന്തുണക്കുമെന്ന് എല്‍ജെപി അറിയിച്ചിരുന്നു. ഇത് തുറന്ന് കാട്ടുന്നത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം തടയിടാനുള്ള ബിജെപിയുടെയും എന്‍ജെപിയുടെയും തന്ത്രമാണ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീവമുള്ള ശക്തിയല്ലെങ്കിലും ബിജെപിയുമായുള്ള രഹസ്യ നിക്കം നടത്തി നിതീഷ് കുമാറിനെ തകര്‍ക്കാനാണ് എല്‍ജെപിയുടെ നീക്കം. എല്‍ജെപി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ നടത്തിയ പ്രസ്താവന അതിന് ഉദാഹരണമായിരുന്നു.

ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ബിജെപി – എല്‍ജെപി സഖ്യം നിലവില്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ബിജെപിയെ എല്‍ജെപിയുമായി നടത്തുന്ന രഹസ്യനീക്കത്തിനെതിരെ നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥികളായി ബിജെപിക്കാരെ നിര്‍ത്തുന്നതിനെതിരെയായിരുന്നു നിതീഷ് രംഗത്തെത്തിയത്.

സീറ്റ് വീതം വെക്കുന്നതിന് മുമ്പ് തന്നെയുള്ള എന്‍ഡിഎയിലെ പൊട്ടിത്തെറി തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് മഹാസഖ്യം വിലയിരുത്തുന്നത്. എന്‍ജെപി എന്‍ഡിഎ വിട്ടതും ബിജെപിയുമായി നിതീഷ് കുമാറിനുള്ള പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ വലിയ വിജയമായിരിക്കും ബിഹാറില്‍ മഹാസഖ്യം നേടുക.

Test User: