X
    Categories: indiaNews

ബിജെപിയുടെ വിജയ ശതമാനം കുറഞ്ഞു വരുന്നു; ബിഹാര്‍ അത് തെളിയിക്കുമെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ വിജയ ശതമാനം കുറഞ്ഞുവരികയാണെന്നും ബിഹാര്‍ അത് തെളിയിക്കുമെന്നും മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരം. ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വിജയ ശതമാനം കുറഞ്ഞിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ചിദംബരത്തിന്റെ പ്രസ്താവന.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 381 നിയമസഭാ സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഇതില്‍ ഉപതെരഞ്ഞെടുപ്പുകളും വരും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ 381 നിയമസഭാ സീറ്റുകളില്‍ 319 എണ്ണം ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകളില്‍ 163ല്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായതെന്ന് ചിദംബരം പറഞ്ഞു.

ഒക്ടോബര്‍ 28നാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ശേഷിക്കുന്ന രണ്ട് ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്ന്, ഏഴ് തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 10ന്.

web desk 1: