X
    Categories: indiaNews

ബിഹാര്‍ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിച്ചു

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണങ്ങള്‍ അവസാനിച്ചു. ഒക്ടോബര്‍ 28 ന് നടക്കുന്ന ആദ്യഘട്ടത്തില്‍ 71 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.മഹാസഖ്യവും എന്‍ഡിഎയും അവരുടെ പ്രമുഖ നേതാക്കളെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തില്‍ എത്തിച്ച് ശക്തി അറിയിച്ചിരുന്നു.

സീറ്റ് ധാരണ മുതല്‍ പ്രചാരണ സമയത്ത് വരെ യാതൊരു വിവാദങ്ങള്‍ക്ക് വഴിവെക്കാതെയാണ് മഹാസഖ്യത്തിന്റെ മുന്നോട്ട് പോക്ക്. എന്നാല്‍ തുടക്കം മുതല്‍ വലിയ വിവാദമായിരുന്നു എന്‍ഡിഎയില്‍ ഉണ്ടായിരുന്നത്. എല്‍ജെപിക്ക് സീറ്റ് നല്‍കുമെന്ന് ആദ്യ നിലപാട് എടുത്തിരുന്നെങ്കിലും പിന്നീട് ബിജെപിയും ജെഡിയുവും നിലപാട് മാറ്റുകയായിരുന്നു.

എന്നാല്‍ എല്‍ജെപി ബിജെപിയെ പിന്തുണക്കുമെന്നും ജെഡിയുവിനെതിരെ മത്സരിക്കുമെന്നും തീരുമാനിച്ചതോടെ എന്‍ഡിഎയില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാവുകയായിരുന്നു. ജെഡിയുവിന്റെ പ്രഡിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്നെ എല്‍ജെപിയുമായി യാതൊരു ബന്ധവും ബിജെപിക്ക് ഉണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്ന് നിലപാട് എടുത്തിരുന്നു.

Test User: