പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 9.3 ശതമാനം പോളിങ് രേഖപ്പെടുത്തി. മുസഫര്‍പുരില്‍ പോളിങ് ഓഫീസര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഔറായ് മണ്ഡലത്തിലെ 190 ആം ബൂത്തിന്റെ ചുമതലയുള്ള കേദാര്‍ റായാണ് മരിച്ചത്
സീതാമര്‍ഹിയില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതോടെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. അവസാനഘട്ടത്തില്‍ 15 ജില്ലകളിലെ 78 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
1204 സ്ഥാനാര്‍ഥികളാണ് അവസാനഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമഡി, മധുബനി തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വാല്‍മികി നഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ജെഡിയു എംപി ബൈദ്യനാഥ് മഹതൊയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.