X

പരാതി സെല്ലില്‍ ബീഹാര്‍ ഉപമുഖ്യന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹ അഭ്യര്‍ത്ഥനകള്‍

പട്‌ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്‍കിയ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവിനാണ്, വ്യക്തമായ വിവരങ്ങളടങ്ങിയ നാല്‍പതിനായിരത്തില്‍ പരം വിവാഹ അഭ്യര്‍ത്ഥനകള്‍ ലഭിച്ചത്.


Don’t Miss: ഗോളോ അതോ വെടിയുണ്ടയോ? ആരാധകരുടെ മനസ്സു നിറച്ച ഛേത്രിയുടെ ഗോള്‍ കാണാം

ബീഹര്‍ പൊതുജന ക്ഷേമ വകുപ്പ് മന്ത്രിയായ തേജസ്വി സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പരാതി അറിയിക്കുന്നതിനായാണ് പൊതുജനങ്ങള്‍ക്കു വാട്‌സ്ആപ്പ് നമ്പര്‍ നല്‍കിയത്. ഈ നമ്പറില്‍ ആകെ ലഭിച്ച 47,000 സന്ദേശങ്ങളില്‍ നാല്‍പത്തി നാലായിരവും വിവാഹാഭ്യര്‍ത്ഥനകളായിരുന്നു. ബാക്കി വന്ന മൂവായിരം സന്ദേശങ്ങള്‍ മാത്രമാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കാര്യത്തിലായത്.

നിറം, ഉയരം തുടങ്ങി ശാരീരിക സവിശേഷതകള്‍ വ്യക്തമാക്കി തികച്ചും മാട്രിമോണി തരത്തിലുള്ള വിവാഹ അഭ്യര്‍ത്ഥനകളായിരുന്നു ലഭിച്ചവയില്‍ അധികവും. തേജസ്വി യാദവിന്റെ സ്വകാര്യ നമ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതികള്‍ സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ക്രിക്കറ്റില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു വന്ന 26 കാരനായ തേജ്വസ്വി യാദവ്, നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെ ജനശ്രദ്ധ നേടിയിരുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പരാതികള്‍ സ്വീകരിക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്നതു പതിവാണ്.

വിവാഹം കഴിഞ്ഞിരുന്നെങ്കില്‍ വിഷയം വളരെ ഗൗരവമുള്ള ഒന്നായി മാറുമായിരുന്നെന്നും എന്നാല്‍ ഞാനിപ്പോഴും ഒറ്റയായത് ഭാഗ്യമെന്നും തേജസ്വിനി നര്‍മ്മം കലര്‍ത്തി പ്രതികരിച്ചു.

Web Desk: