പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. 2024ന് ശേഷം പ്രധാനമന്ത്രിയായി മോദി തുടരില്ലെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം കാണില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. 2014ല്‍ മോദി വിജയിച്ചു. പക്ഷേ, 2024ല്‍ അത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെപി തന്നെ ഒതുക്കാനാണ് ശ്രമിച്ചത്. എന്‍.ഡി.എ സഖ്യത്തില്‍ ജെഡിയുവിന്റെ അംഗസംഖ്യ പാടേ കുറഞ്ഞു. 2020ല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ബി.ജെ.പിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാത്രമാണ് അന്ന് മുഖ്യമന്ത്രിയായത്. തനിക്ക് പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.