പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മര്‍ദനമേറ്റു. ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ വെച്ചാണ് ഒരാള്‍ ആക്രമിച്ചത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ആശുപത്രി സമുച്ചയത്തില്‍ സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് സംഭവം.
ഡെയ്‌സില്‍ ചാടിക്കയറിയ അക്രമി നിതീഷിനെ പുറകില്‍ നിന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി. 2020 നവംബറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധുബനിയില്‍ വെച്ചും നിതീഷിന് നേരെ അക്രമമുണ്ടായിരുന്നു.