ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു.ഗവര്‍ണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി.കൂടാതെ എന്‍ഡിഎ സംഘ്യം വിട്ടതായും അദ്ദേഹം പറഞ്ഞു.എന്നാല്‍ അതേസമയം നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്.
നീതീഷും ബിജെപിയും ഉളള് പ്രശനങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്.ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാര്‍ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകള്‍ ശക്തമാക്കിയിരുന്നു. സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുമ്പോള്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങള്‍ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്.
ബിഹാര്‍ നിയമസഭയില്‍ ആകെ 243 എംഎല്‍എമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 എംഎല്‍എമാരുടെ പിന്തുണ വേണം.ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിന് പിന്തുണ പ്രഖ്യാപിച്ചതൊടെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷിന് നിഷ്പ്രയാസം കഴിയും.