ബീഹാര്‍ ഉപതെരഞ്ഞെടുപ്പ്: ആര്‍.ജെ.ഡിക്ക് ജയം

പാറ്റ്‌ന: ബീഹാര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് ജയം. ജെഹാനാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ഥി വിജയിച്ചത്.

ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയാണ്. 23,187 വോട്ടുകള്‍ക്കാണ് ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. ബാബുവാ നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയാണ്.

chandrika:
whatsapp
line