പറ്റ്‌ന: ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ എം.പിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഉദയ് സിങ് രാജിവെച്ചു. തന്റെ മണ്ഡലത്തിലെ വിശാല പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് രാജി പ്രഖ്യാപനത്തിനു ശേഷം ഉദയ് സിങ് പറഞ്ഞു.
കോണ്‍ഗ്രസ് അ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വര്‍ധിച്ചുവെന്നും ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ഇനി വിലപ്പോവില്ലെന്നും ഉദയ്‌സിങ് പറഞ്ഞു. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിപക്ഷത്തിന് നിര്‍ണായക പങ്കുണ്ട്. പ്രതിപക്ഷമില്ലാതെ ജനാധിപത്യത്തിന് അതിജീവിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപി ഘടകം നിതീഷ്‌കുമാറിനു മുന്നില്‍ കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
15-ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായിരുന്ന എന്‍.കെ സിങിന്റെ സഹോദരനാണ് ഉദയ് സിങ്. 2014 ല്‍ ജെ.ഡി.യുവിന്റെ സന്തോഷ് കുശ്വാഹയോട് പരാജയപ്പെട്ടാണ് ഉദയ് സിങിന് എം.പി സ്ഥാനം നഷ്ടമായത്.