ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്. ഒക്ടോബര്‍ 28, നവബംബര്‍ മൂന്ന്, ഏഴ് തിയ്യതികളിലായാണ് വോട്ടെടുപ്പ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടക്കുക. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ടാണ്. ക്വാറന്റൈനിലുള്ളവര്‍ക്കും കോവിഡ് രോഗമുള്ളവര്‍ക്കും അവസാന ഒരു മണിക്കൂറില്‍ വോട്ട് ചെയ്യാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്. നക്സല്‍ ബാധിത മേഖലകളില്‍ അധിക സമയം ഉണ്ടാവില്ല.
നിതീഷ് കുമാറിന് നേരത്തെയുള്ള ജനപ്രീതി ഇപ്പോള്‍ ബിഹാറിലില്ല. അതിനിടെ എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിനെ രംഗത്തിറക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബിജെപി നീക്കം.