കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജഗദീഷ് ശെട്ടര് പാര്‍ട്ടി വിട്ടു. കേന്ദ്രമന്ത്രിമാരായ ധര്മ്മേന്ദ്രപ്രധാനന്, മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മ അടക്കമുള്ളവര്‍ വീട്ടിലെത്തി അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളിപ്പോയി. എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വതന്ത്രനായി നില്‍ക്കാനാണ് സാധ്യത. സ്പീക്കര്‍ക്ക് ഇന്ന് രാജിക്കത്ത് നല്‍കും.