കോഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ നടത്തിയ മറ്റൊരു തട്ടിപ്പ് കൂടി പുറത്തുവരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റന്റെ മറവിലും ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
1500 രൂപ മുതല്‍ 2000 രൂപവരെ മികച്ച തെര്‍മോമീറ്റര്‍ കിട്ടും എന്നിരിക്കെ ഉപകരണം ഒന്നിന് 5400 രൂപ വില വരെ കൊടുത്താണ് ഒന്നാം പിണറായി സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞത്. ക്രമക്കേടിനെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
അടിയന്തര ആവശ്യത്തിന് എന്ന പേരില്‍ തൃശ്ശൂര്‍ സര്‍ജിക്കല്‍ എന്ന സ്ഥാപനം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സര്‍ക്കാറിന് 5400 രൂപയ്ക്ക് തെര്‍മോമീറ്റര്‍ നല്‍കാമെന്ന് കൊട്ടേഷന്‍ അയക്കുകയും അന്നത്തെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ എസ് ദിലീപ് കുമാര്‍ കമ്പനിയുമായി ചര്‍ച്ച ചെയ്ത് വിപണിയുടെ മൂന്നിരട്ടി തീരുമാനിച്ച് കൊട്ടേഷന്‍ ലഭിച്ച ദിവസം തന്നെ ഫയല്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നു. മറ്റെങ്ങുമില്ലാത്ത പോലെ അന്ന് വൈകുന്നേരം തന്നെ പര്‍ച്ചേസ് ഓര്‍ഡറും തയ്യാറാക്കി 1500 നും രണ്ടായിരത്തിനും ലഭിക്കുന്ന സാധനം 5400ന് മേടിക്കുന്നു. എന്നാല്‍ കേരളത്തിലുടനീളം ഇത്തരത്തിലാണ് തെര്‍മോമീറ്റര്‍വാങ്ങി എന്നതിന് തെളിവുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.
കോവിഡ് പ്രതിരോധത്തില്‍ ഞങ്ങള്‍ ഒന്നാം നമ്പര്‍ ആണ് എന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ പക്ഷേ സാധനങ്ങള്‍ വാങ്ങി കൂട്ടുന്നതില്‍ നടത്തിയ അഴിമതിയാണ് പുറത്തുവരുന്നത്.
അതേസമയം പി പി ഇ കിറ്റില്‍ നടത്തിയ തട്ടിപ്പ് ഇന്നലെ പുറത്തു വന്നിരുന്നു.
കോവിഡ് കൊള്ള പി.പി.ഇ. കിറ്റ് വാങ്ങാന്‍
കടലാസ് കമ്പനിക്ക് കോടികളുടെ കരാര്‍ നല്‍കി
കൊവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ പിപി ഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേട് എന്നതിന് തെളിവുകള്‍ പുറത്ത്. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെഎംഎസ് സിഎല്‍ (ഗങടഇഘ) തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിയ്ക്ക് ഓര്‍ഡര്‍ കൊടുത്തത് 1500 രൂപയ്ക്ക് ആണ്. 550 രൂപയുടെ കിറ്റിന് രണ്ട് മാസമെടുത്തപ്പോള്‍ 1500 രൂപയുടെ കിറ്റിന് ഉത്തരവിറക്കാന്‍ വേണ്ടി വന്നത് രണ്ട് ദിവസം മാത്രമാണ്. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനിക്ക് മുഴുവന്‍ തുകയായ 9 കോടി രൂപയും മുന്‍കൂറായി കൊടുക്കാന്‍ ഫയലിലെഴുതുകയും ചെയ്തു.
മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വാങ്ങണം എന്നാണല്ലോ സര്‍ക്കാര്‍ ചട്ടം.ടെണ്ടറൊന്നുമില്ലാതെ വാങ്ങേണ്ടി വരുമ്പോള്‍ പ്രത്യേകിച്ചും. മാര്‍ക്കറ്റ് വില നോക്കിയില്ലെന്ന് മാത്രമല്ല 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റിന് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് 1500 രൂപക്കാണ് കൊടുത്തത് .