മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ വാളിന് ലണ്ടനിലെ ലേലത്തില്‍ ലഭിച്ചത് 14 ദശലക്ഷം പൗണ്ട് (140 കോടിയോളം രൂപ). ഉദ്ദേശിച്ചിരുന്നതിലും 7മടങ്ങ് ഉയര്‍ന്ന തുകയ്ക്കാണ് വാള്‍ വിറ്റുപോയതെന്ന് ലേലം സംഘടിപ്പിച്ച ബോന്‍ഹാംസ് വ്യക്തമാക്കി.
18ാം നൂറ്റാണ്ടിന്റെ അവസാനം നടത്തിയ പടയോട്ടങ്ങളാണ് ടിപ്പുവിനെ പ്രശസ്തനാക്കിയത്. 1775നും 1779നും ഇടയില്‍ മറാഠാ ഭരണാധികാരികളുമായി ടിപ്പു യുദ്ധം ചെയ്തിരുന്നു.
ടിപ്പു സുല്‍ത്താന്റെ ആയുധങ്ങളില്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആയുധമായിരുന്നു ഈ വാളെന്ന്, സംഘാടകര്‍ പറഞ്ഞു. ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിലെ സ്വകാര്യ മുറിയില്‍ നിന്നാണ് ഈ വാള്‍ കണ്ടെടുത്തത്.