മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വലിയ ചികില്‍സാ പിഴവ്. ഏഴ് വയസുകാരന്റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തി. രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴ് വയസുകാരനാണ് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയത്.
വയറില്‍ ശസ്ത്രക്രിയ ചെയ്യാനായി എത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്റെ പേരിന് സാമ്യം വന്നതാണ് തെറ്റ് പറ്റാന്‍ കാരണമായതെന്നാണ് പ്രാഥമികമായി നല്‍കിയ മറുപടി. സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടറില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും കോളജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വന്‍ ചികിത്സാ പിഴവ് ; മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടത്തി
Related Post