മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുസ്ലിംലീഗ് നേതാവും രാജ്യസഭ അംഗവുമായ പിവി അബ്ദുല്‍ വഹാബ്.
ഹൃദയ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്.അസുഖബാധിതനായ സമയത്തും ഇടയ്ക്കിടെ കാണുകയും നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു, ഈ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട കുഞ്ഞാക്ക ഇനിയില്ല. ഹൃദയ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്. എന്റെ പിതാവിന്റെ കാലം തൊട്ടേ ആര്യാടന്‍ മുഹമ്മദും കുടുംബവും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അസുഖബാധിതനായ സമയത്തും ഇടയ്ക്കിടെ കാണുകയും നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു.
സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഈ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ ജനകീയനായ ഒരു നേതാവിനെയാണ് നിലമ്പൂരിന് നഷ്ടമായത്.
വിയോഗത്തില്‍ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അനുശോചനം അറിയിച്ചു.
പി കെ കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മലബാര്‍ മേഖലയിലെ ശക്തനായ അമരക്കാരന്‍ ശ്രീ. ആര്യാടന്‍ മുഹമ്മദ് വിട വാങ്ങിയിരിക്കുന്നു. ദീര്‍ഘ കാലം കേരളത്തിലും, വിശിഷ്യാ മലബാര്‍ മേഖലയിലും പ്രവര്‍ത്തകര്‍ക്ക് ആവേശവും, കരുത്തുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനിഷേധ്യ നേതൃത്വമാവാന്‍ ആര്യാടന് സാധിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നു.
ആദരാഞ്ജലികള്‍…
മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവിനെയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാവായിരുന്നു. മന്ത്രി എന്ന നിലയിലും നിയമസഭാ സാമാജികന്‍ എന്ന നിലയിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.
പ്രാര്‍ത്ഥനാപൂര്‍വ്വം, വിട.