നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 27 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഗോ എയര്‍ വിമാനത്തില്‍ ദുബൈയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി സബിയ 350 ഗ്രാം സ്വര്‍ണമാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച് പിടിയിലായത്. ഇവര്‍ രണ്ട് കുട്ടികളോടൊപ്പമാണ് എത്തിയത്. ഇതില്‍ ഒരു കുട്ടിയുടെയും സബിയയുടെയും വസ്ത്രത്തിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. അല്‍ ജസീറ വിമാനത്തില്‍ കുവൈത്തില്‍ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശി യൂനസില്‍ നിന്നും 250 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇയാളും വസ്ത്രത്തിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.