കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നത്തെ വ്യാപാരം. ദീപാവലിയോട് അനുബന്ധിച്ചുള്ള വ്യാപാരം പൊടിക്കുമെന്ന വിശ്വാസമാണ് വ്യാപാരികള്‍ക്ക്. ദീപാവലിക്ക് വില ഉയരുമെന്നാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 44440 രൂപയാണ്. പവന് 360 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 5555 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45280 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 800 ലധികം രൂപയുടെ കുറവാണ്.