റിയാദ്: സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓവര്‍ടൈം ജോലിക്കുള്ള നിയമങ്ങള്‍ സൗദി സര്‍ക്കാര്‍ അംഗീകരിച്ചു. സൗദി ഒഫീഷ്യല്‍ ഗസറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സ്വതന്ത്ര ഭരണപരവും സാമ്പത്തികവുമായ നിയന്ത്രണങ്ങളുള്ള എല്ലാ പൊതു സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ജോലി സമയത്തിന് ശേഷവും ഔദ്യോഗിക അവധി ദിവസങ്ങളിലും ചില ജീവനക്കാരെ ജോലിക്ക് നിയോഗിക്കാന്‍ അധികാരപ്പെടുത്തുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.
ജീവനക്കാരെ ഓവര്‍ ടൈം ജോലിക്കായി നിയോഗിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ കൃത്യമായ നിയമാവലികള്‍ പിന്തുടരണം. ജീവനക്കാര്‍ക്ക് നല്‍കുന്ന ജോലി സംബന്ധമായ കാര്യങ്ങള്‍ അതത് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകരിച്ച സാമ്പത്തിക, ഭരണപരമായ ചട്ടങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ധനകാര്യ, മാനവ വിഭവശേഷി മന്ത്രാലയങ്ങളുമായുള്ള കരാറില്‍, ഓരോ സ്ഥാപനവും ജോലിയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനം നടത്തുന്നതെന്ന് ഉറപ്പുവരുത്തണം.
ഓവര്‍ ടൈം ജോലിക്കായി നിയോഗിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതകള്‍ സ്ഥാപനങ്ങള്‍ തന്നെ കണ്ടെത്തണം. ഇതുമൂലം പൊതുഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യതകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും സൗദി ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം, ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ വലിയൊരു സമൂഹം തന്നെ കഴിയുന്നുണ്ട്.
അടുത്തിടെ തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും അതിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാനും രാജ്യം ശ്രമിച്ചിരുന്നു. 2020ല്‍ സൗദി അറേബ്യ പ്രധാനപ്പെട്ട തൊഴില്‍ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിരുന്നു, സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന പരിഷ്‌കാരങ്ങള്‍, തൊഴില്‍ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റീഎന്‍ട്രി വിസ അനുവദിക്കുകയും ചെയ്യുന്നു.